ഇരിട്ടി:മാക്കൂട്ടം ചുരം ഹനുമാൻ അമ്പലത്തിനു സമീപം ടൂറിസ്റ്റ് ബസ് കത്തി നശിച്ചു ഡ്രൈവറും ക്ളീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിലായിരുന്നു തിങ്കളാഴ്ച്ച പുലർച്ചെ സംഭവം. ഇരിട്ടിയിൽ നിന്നും

ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. വിരാജ് പേട്ടയിൽ ആളുകളെ ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവറും ക്ലീനറുമായിരുന്നു ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ടതിനായി ഇരുവരും പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. മട്ടന്നൂർ മെരുവമ്പായി സ്വദേശിയുടെ ടൂറിസ്റ്റ് ബസാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.
Tourist bus catches fire at Iritti Makoottam pass; driver and cleaner miraculously survive










































.jpeg)